KOYILANDY DIARY

The Perfect News Portal

ശബരിമല തീര്‍ത്ഥാടകര്‍ക്കായി സിപിഐഎം നിയന്ത്രണത്തില്‍ ആരോഗ്യപരിപാലന കേന്ദ്രം

കണ്ണൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യപരിപാലന കേന്ദ്രം ഒരുക്കി സിപിഐഎം നിയന്ത്രണത്തിലുള്ള സംഘടന പ്രവര്‍ത്തനം ആരംഭിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ഐആര്‍പിസിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ബക്കളത്താണ് വിശ്രമകേന്ദ്രം ഒരുക്കിയത്. ശബരിമല തീര്‍ത്ഥാടനത്തിനായി കാല്‍നടയായും അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന അയ്യപ്പ ഭക്തന്‍മാര്‍ക്ക് വിശ്രമിക്കാനാണ് കണ്ണൂരില്‍ സിപിഐഎം നിയന്ത്രണത്തില്‍ കേന്ദ്രം ഒരുക്കിയത്. അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് സിപിഐഎം കാലെടുത്തു വെച്ചതില്‍ ഒരു തരത്തിലുള്ള വിശ്വാസത്തിന്റെ പ്രശ്‌നവും ഇല്ലെന്ന് ജയിംസ് മാത്യു എംഎല്‍എ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അടക്കം പുതിയ കാല്‍വെയ്പ് നടത്തുകയാണ്. അഖിലഭാരത അയ്യപ്പ സേവാ സംഘം സംസ്ഥാന പ്രസിഡന്റ് കൊയ്യം ജനാര്‍ദ്ദനന്‍ ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.