KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയുടെ ചെയർമാനായി അഡ്വ: കെ.സത്യനും വൈ: ചെയർമാനായി വി.കെ പത്മിനിയും ചുമതലയേറ്റു.

കൊയിലാണ്ടി നഗരസഭയുടെ ചെയര്‍മാനായി അഡ്വ: കെ. സത്യനും വൈസ് ചെയര്‍പേഴ്‌സണായി വി. കെ. പത്മിനിയും ചുമതലയേറ്റു. 11 മണിക്ക് നഗരസഭ ഹാളില്‍ റിട്ടേണിംഗ് ഓഫീസറുടെ സാന്നിദ്ധ്യത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അഡ്വ: കെ. സത്യന്റെ പേര് 28ാം വാര്‍ഡ് കൗണ്‍സിലര്‍ കെ. ഷിജുമാസ്റ്റര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മാങ്ങോട്ടില്‍ സുരേന്ദ്രന്‍ പിന്താങ്ങി. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ കെ. സത്യന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച 1ാം വാര്‍ഡിലെ കൗണ്‍സിലര്‍ ഷാജിയുടേത് ഉള്‍പ്പെടെ 29 വോട്ട് ലഭിച്ചു. യു. ഡി. എഫ്. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യു. രാജീവന്‍ മാസ്റ്റര്‍ക്ക് 13 വോട്ട് ലഭിച്ചു. രണ്ട് ബി. ജെ. പി. അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. തുടര്‍ന്ന് കെ. ദാസന്‍ എം. എല്‍. എ., വിവിധ കക്ഷി നേതാക്കള്‍ മുന്‍സിപ്പല്‍ ജീവനക്കാര്‍ എന്നിവര്‍ ചെയര്‍മാനെ അനുമോദിച്ചു സംസാരിച്ചു. ചടങ്ങില്‍ പി. വിശ്വന്‍മാസ്റ്റര്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ കെ. ശാന്ത ടീച്ചര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.