KOYILANDY DIARY

The Perfect News Portal

ശബരിമല അപകടം; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല > ശബരിമലയില്‍ തിക്കിലും തിരക്കിലും ഭക്തര്‍ക്ക് പരിക്ക് ഏല്‍ക്കാനിടയായ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ സുരക്ഷ ശക്തമാക്കും. മകരവിളക്കിനോടനുബന്ധിച്ച്‌ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസുകാരെ സന്നിധാനത്ത് വിന്യസിക്കും. പൊലീസ് അതീവജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. അതിനിടെ അപകടത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും പറഞ്ഞു.

അപകടത്തിന് കാരണം ദേവസ്വം ബോര്‍ഡ് കാണിച്ച അനാസ്ഥയാണ്. പൊലീസ് നിര്‍ദേശം ദേവസ്വം ബോര്‍ഡ് പാലിച്ചില്ലെന്ന് ഡിജിപി പറഞ്ഞു. സന്നിധാനത്തെ കമ്ബിവേലികള്‍ ബലപ്പെടുത്താന്‍ ഓഗസ്റ്റില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു.

പക്ഷെ നടപടിയൊന്നും ഉണ്ടായില്ല. സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ല. പൊലീസിനു വീഴ്ച പറ്റിയെങ്കില്‍ നടപടിയെടുക്കും. അപകടത്തെക്കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജി ശ്രീജിത്തിനോട് ആവശ്യപെട്ടിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.

ഞായറാഴ്ച തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധയ്ക്കിടെയാണ് ശബരിമലയില്‍ അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് 23 പേര്‍ക്ക് പരുക്കേറ്റിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *