KOYILANDY DIARY

The Perfect News Portal

മണി മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അസാംഗത്യമില്ല: കോടിയേരി

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ ശേഷവും എം.എം. മണി മന്ത്രിയായി തുടരുന്നതില്‍ അസാംഗത്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മണിയെ പുറത്താക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം.

നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് നേരത്തേ രാജിവെച്ചൊഴിഞ്ഞ ഇ.പി. ജയരാജന്റെയും മണിയുടെയും കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് ഇരട്ടത്താപ്പല്ലെന്നും കോടിയേരി പറഞ്ഞു. മന്ത്രിസ്ഥാനത്ത് എത്തിയ ശേഷമുള്ള നടപടിയുടെ പേരിലാണ് ഇ.പി. ജയരാന്‍ രാജിവെച്ചതെന്നും മണിക്കെതിരായ കേസ് നേരത്തേ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ചയാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയത്. 1985ല്‍ അവസാനിപ്പിച്ച കേസ് 2012ല്‍ മണി തൊടുപുഴയില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

Advertisements

വിടുതല്‍ ഹര്‍ജി തള്ളിയതോടെ മണി കേസില്‍ പ്രതിയായി തുടരും. ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നത് പാര്‍ട്ടി നിലപാടിന് എതിരാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയത്

Leave a Reply

Your email address will not be published. Required fields are marked *