KOYILANDY DIARY

The Perfect News Portal

ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിന്റെ ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം വടകര എം.പി  ശ്രീ കെ.മുരളീധരൻ നിർവഹിച്ചു. കെ.ദാസൻ എം എൽ എ യുടെ അധ്യക്ഷത വഹിച്ചു. കൗൺസിലർ നിർമ്മാണ പദ്ധതി വിശദീകരണം ശ്രീശൻ പനായിയും നടത്തി.

നിർമ്മാണത്തിലേക്കുള്ള ആദ്യ ഫണ്ട് സ്കൂൾ മാനേജർ എൻ. ഇ  മോഹനൻ നമ്പൂതിരിയിൽ നിന്നും നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഏറ്റുവാങ്ങി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു, വാർഡ് കൗൺസിലർ രമ്യ മനോജ്, അഡ്വ: കെ.വിജയൻ, ടി.വി ദാമോദരൻ, വി.കെ മുകുന്ദൻ, അഡ്വ: സുനിൽ മോഹൻ, വിനോദ് അണേല, എ.അസീസ്, കെ.കെ.നാരായണൻ മാസ്റ്റർ, ബാലകൃഷ്ണൻ കിടാവ്, പി.സുധാകരൻ, രജിത, ആർ.സുബ്രഹ്മണ്യൻ നമ്പൂതിരി, മുസ്തഫ പി.വി ( പ്രസിഡണ്ട് പിടിഎ) എന്നിവർ സംസാരിച്ചു. ശ്രീജാ റാണി സ്വാഗതം പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *