KOYILANDY DIARY

The Perfect News Portal

സേവ് BJP പോസ്റ്റർ: കൊയിലാണ്ടി ബിജെപിയിൽ ചേരിപ്പോര് രൂക്ഷമാക്കുന്നു

കൊയിലാണ്ടി: സേവ് ബിജെപി എന്ന പേരിൽ കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടിനെതിരെ കഴിഞ്ഞ രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ പോസ്റ്റർ സംഘടനക്കുള്ളിൽ വലിയ ചർച്ചയാകുന്നു. കൊയിലാണ്ടി ഡയറി വാർത്ത പുറത്തെത്തിച്ചതോടെയാണ് നേതാക്കൾക്കെതിരെ സംഘടനക്കുള്ളിൽ വലിയ ചർച്ച നടക്കുന്നത്. ബിജെപിയുടെ ബൂത്ത്തലം മുതലുള്ള സംഘടനാ തെരഞ്ഞെടുപ്പ് ആരംഭിച്ച പാശ്ച്ചാത്തലത്തിൽ  വിഷയം സജീവ ചർച്ചയായിരിക്കുകയാണ്. പാർട്ടിയുടെ പേരിൽ മദ്ധ്യസ്ഥം പറഞ്ഞ് ലക്ഷങ്ങൾ കോഴവാങ്ങുന്നതായും കള്ള് കച്ചവടക്കാർക്കും പെണ്ണ് പിടിയന്മാർക്കും  പാർട്ടിയെ പണയം വെച്ചുവെന്നും സേവ് ബിജെപി എന്ന പേരിൽ പുറത്തിറങ്ങിയ പോസ്റ്ററിൽ ആരേപണം ഉന്നയിച്ചിരുന്നു. എന്നാൽ മണ്ഡലം പ്രസിഡണ്ട് വാർത്ത പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്.

വാർത്ത പുറത്തറിഞ്ഞതോടെ മണ്ഡലം കമ്മിറ്റി വിളിച്ചു ചേർത്ത് ആരോപണം അന്വേഷിക്കുന്നതിന് കമ്മീഷനെ നിയോഗിച്ചതായാണ് അറിയുന്നത്.  ആരോപണം നിഷേധിച്ച് മണ്ഡലം പ്രസിഡണ്ട് രംഗത്ത് വന്നെങ്കിലും ബൂത്ത് കമ്മിറ്റികളിൽ ചൂടേറിയ ചർച്ച നടക്കുകയാണ്.  സമ്മളനം അടുത്തതോടെ പരസ്പരം ചളിവാരിയെറിയുന്ന സമീപനമാണ് ചിലർ സ്വീകരിക്കുന്നതെന്ന് പ്രഡിഡണ്ടിനോട് അടുത്ത് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 

 മണ്ഡലം പ്രസിഡണ്ടിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരെ  യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ടിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത് കൊയിലാണ്ടിയിലെ ചിലരുടെ താൽപ്പര്യത്തിൻ്റെ ഭാഗമായാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഇതാണ്  ഇവിടെ തർക്കം രൂക്ഷമാക്കിയത്.  പേരാമ്പ്രയിലെ ബിഡിജെഎസ് സ്ഥാനർത്ഥിയായി മത്സരിച്ചിരുന്ന ഒരാളുടെ മകനും ഗൾഫ് വ്യവസായിയുമായിരുന്ന വ്യക്തിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മദ്ധ്യസ്ഥനായി നിന്ന് മണ്ഡലം പ്രസിഡണ്ട് വൻ തുക കോഴ വാങ്ങിയതായും ചിലർ ആരോപണം ഉന്നയിക്കുന്നു.

Advertisements

എന്നാൽ താമരശ്ശേരിയിലെ ക്വോറി മാഫിയക്ക് ലൈസൻസ് അനുവദിക്കുന്നതിന്  ഒരു സംസ്ഥാന  നേതാവിൻ്റെ ബിനാമി ഇടപാടുകാരനായ യുവമോർച്ചാ മുൻ ജില്ലാ വൈസ് പ്രസിഡണ്ട്  3 കോടിയുടെ സാമ്പത്തിക ഇടപാട് നടത്തിയതായും മറു വിഭാഗം ആരോപിക്കുന്നു. കൂടാതെ മറ്റ് ചില ബിനാമി ഇടപാടുകളും ഇയാൾക്കെതിരെ ചർച്ചയാവുന്നുണ്ട്. ഇതോടെ ബൂത്ത് സമ്മേളനത്തിന് പിന്നാലെയായി വരുന്ന മണ്ഡലം സമ്മളനത്തിലും ചർച്ച കൊഴുക്കുമെന്നും  അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ചിലർക്കെതിരെ സംഘടനാ നടപടി ഉണ്ടാകുമെന്നുമാണ് അറിയുന്നത്. 

  കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന രജനീഷ് ബാബുവിനെതിരെ ലഘുലേഖ ഇറക്കിയതിന് പിന്നിലും ഇതേ നേതൃത്വം തന്നെയാണെന്നാണ് സംസാരം. കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡണ്ടായാൽ കൊയിലാണ്ടിയിലെ ചിലർക്ക് സ്ഥാനചലനമുണ്ടാകുമെന്നും യുവമോർച്ചാ മുൻ ജില്ലാ വൈസ്‌ പ്രസിഡണ്ട് പഴയ സ്ഥാനത്ത് തിരിച്ച് വരുമെന്നതുമാണ് ചിലരെ പ്രകോപിതരാവാൻ പ്രേരിപ്പിക്കുന്നതെന്നാണ് സംഘടനക്കുള്ളിലെ ചിലരുടെ അഭിപ്രായം.

കൊയിലാണ്ടിയിൽ ബിജെപി മണ്ഡലം പ്രസിഡണ്ടിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി സേവ് ബിജെപി പോസ്റ്റർ

കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാൻ്റിനകത്തെ പൊതു ഇടങ്ങൾ  കച്ചവടക്കാർ കൈയ്യേറി: ബസ്സ് യാത്രക്കാർ ദുരിതത്തിൽ

Leave a Reply

Your email address will not be published. Required fields are marked *