KOYILANDY DIARY

The Perfect News Portal

ശക്തൻകുളങ്ങര ക്ഷേത്ര സാന്ത്വന സമിതി നേതൃത്വത്തിൽ സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര സാന്ത്വന സമിതിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യാലിറ്റി പോളിക്ലിനിക്ക് കൊയിലാണ്ടിയും, സീനിയര്‍ ചേമ്പര്‍ കൊയിലാണ്ടി ലീജിയനും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, അസ്ഥിരോഗം, ഗൈനോക്കോളജി എന്നീ വിഭാഗങ്ങളിലായി നടത്തിയ ക്യാമ്പ് കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ പുത്തന്‍പുരയില്‍ അധ്യക്ഷത വഹിച്ചു.

നഗരസഭാംഗങ്ങളായ യു. രാജീവന്‍, എന്‍.കെ. ഭാസ്‌കരന്‍, കെ.ടി. സിജേഷ്, ബാവ കൊന്നേന്‍കണ്ടി, ഒ.കെ. ബാലന്‍, കെ. ബാലന്‍ നായര്‍, ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ നായര്‍ തിരുമംഗലത്ത്, സീനിയര്‍ ചേമ്പര്‍ സെക്രട്ടറി സി.എസ്.ജതീഷ് ബാബു, റനീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *