KOYILANDY DIARY

The Perfect News Portal

ബ്ലൂമിoഗ് ആർട്സ് & ലൈബ്രറിയുടെ നേതൃത്വത്തിൽ ഓറിയന്റേഷൻ വർക് ഷോപ്പ് നടത്തി

കൊയിലാണ്ടി: ബ്ലൂമിoഗ് ആർട്സ് & ലൈബ്രറിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പഞ്ചായത്തിലെ എൽ.എസ്.എസ്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി എൽ.എസ്.എസ്.ഓറിയന്റേഷൻ വർക് ഷോപ്പ് സംഘടിപ്പിച്ചു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. രാജൻ ഉദ്ഘാടനം ചെയ്തു. പി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
വർക് ഷോപ്പിന് അനിൽകുമാർ പുറക്കാട് നേതൃത്വം നൽകി. ഡോ.എം.കെ.റഹ് ന ഷഹീദയുടെ  എം.ബി.ബി.എസ്.പ0നവുമായി ബന്ധപ്പെട്ട  മുഴുവൻ പുസ്തകങ്ങളും ചടങ്ങിൽ വെച്ച്  റഹ്നയുടെ സഹോദരൻ മുഹമ്മദ് ഹാഷിം ബ്ലൂമിoഗ് ലൈബ്രറിക്ക് കൈമാറി. മേലടി എ.ഇ.ഒ.ഏറ്റുവാങ്ങി. ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, മേപ്പയ്യൂർ എൽ.പി.സ്കൂൾ പ്രധാനാധ്യാപിക പി.കെ.ഗീത, എം.കെ. കുഞ്ഞമ്മത്, സി. നാരായണൻ, നിഷിത്ത് മുഹമ്മദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *