KOYILANDY DIARY

The Perfect News Portal

ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂര്‍ – പുളിയഞ്ചേരി ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ കനലാട്ട മഹോത്സവത്തിന് കൊടിയേറി. തന്ത്രി ച്യവനപ്പുഴ പുളിയപറമ്പ് ഇല്ലത്ത് കുബേരന്‍നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം, സമൂഹസദ്യ, അശ്വിന്‍മാരാര്‍ പൊന്‍മേരിയുടെ തായമ്പക, ശ്രീജിത്ത് വിയ്യൂരിന്റെ മാന്ത്രിക സന്ധ്യ എന്നിവ നടന്നു.

മാര്‍ച്ച് 3ന് സദനം മാരാര്‍ തിരുവള്ളൂരിന്റെ തായമ്പക, കൈരളി നൈറ്റ് 2020, 4-ന് കലാമണ്ഡലം സനൂപിൻ്റെ  തായമ്പക, കരോക്കെ ഗാനമേള, കലാസന്ധ്യ, പാണ്ടിമേളം, തേങ്ങ ഏറും പാട്ടും, 5-ന് ഓട്ടംതുള്ളല്‍, കണലാടി വരവ്, ചൊവ്വല്ലൂര്‍ മോഹനന്‍ വാര്യരുടെ തായമ്പക, പിന്നണി ഗായകന്‍ കെ.കെ.നിഷാദ് നയിക്കുന്ന മെലഡി നൈറ്റ്, 6-ന് സോപാനസംഗീതം, വിവിധ അവകാശ-ആഘോഷ വരവുകള്‍, വിവിധ തിറകള്‍, താലപ്പൊലി, പിന്നണി ഗായകരായ നിധീഷ് കാര്‍ത്തിക്, അഞ്ജു ജോസഫ് എന്നിവര്‍ നയിക്കുന്ന ഗാനമേള, കരിമരുന്ന് പ്രയോഗം, കനല്‍ നിവേദ്യം, 7-ന് സമാപന ദിവസം മലക്കളി, ആറാട്ടിനെഴുന്നള്ളിപ്പ്, കിഴുക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടമേളം, സോപാനനൃത്തം, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *