KOYILANDY DIARY

The Perfect News Portal

ഓട്ടോറിക്ഷ മറിഞ്ഞ‌് തലക്ക‌് ഗുരുതരമായി പരിക്കേറ്റ ഒന്നാംക്ലാസ‌് വിദ്യാര്‍ഥി മരിച്ചു

തലശേരി: ഓട്ടോറിക്ഷ മറിഞ്ഞ‌് തലക്ക‌് ഗുരുതരമായി  പരിക്കേറ്റ ഒന്നാംക്ലാസ‌് വിദ്യാര്‍ഥി ചൊക്ലി മേക്കുന്നിലെ നവതേജ‌് (6) മരിച്ചു. മേക്കുന്ന്‌ മാനസത്തില്‍ കാട്ടീന്റവിട ബൈജുവിന്റെയും നിഷയുടെയും മകനാണ്‌. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയിരുന്ന ഓട്ടോ കഴിഞ്ഞ ചൊവ്വാഴ‌്ച രാവിലെ ചൊക്ലി മേക്കുന്ന‌് തേങ്ങാക്കൂടയില്‍ നിയന്ത്രണംവിട്ട‌് മറിയുകയായിരുന്നു. 12 പേര്‍ക്ക‌് പരിക്കേറ്റിരുന്നു.
കണ്ണൂര്‍ ചാലയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്ന നവതേജ‌് തിങ്കളാഴ‌്ച പുലര്‍ച്ചെയാണ‌് മരിച്ചത‌്. നിടുമ്പ്രം രാമകൃഷ‌്ണ സ‌്കൂള്‍ വിദ്യാര്‍ഥിയാണ‌്. പരിക്കേറ്റ കുട്ടിയുടെ ചികിത്സാ ചെലവ്‌ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. തിങ്കളാഴ‌്ച പകല്‍ 11ന‌് മേക്കുന്നില്‍ പൊതുദര്‍ശനത്തിന‌് വെച്ച ശേഷം പകല്‍ 12ന‌് വീട്ടുവളപ്പില്‍ സംസ‌്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *