വൻമുഖം ഗവ. ഹൈസ്കൂൾ കെട്ടിട നിർമാണോദ്ഘാടനം
തിക്കോടി: വൻമുഖം ഗവ. ഹൈസ്കൂൾ കെട്ടിട നിർമാണോദ്ഘാടനം എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിച്ചു. നബാർഡ് ഫണ്ടിൽ നിന്ന് രണ്ടുകോടി രൂപ ഉപയോഗിച്ചാണ് സ്കൂൾ കെട്ടിടം നിർമിക്കുന്നത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ്, മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം ദുൽഖിഫിൽ, കെ. ജീവാനന്ദൻ, സുഹറഖാദർ, റഫീഖ് പുത്തലത്ത്, എം. മോഹനൻ, ടി.കെ. ഭാസ്കരൻ, പി.പി. കരീം, ജയരാജൻ നമത്ത്, അസ്ലം കടലൂർ എന്നിവർ സംസാരിച്ചു.