KOYILANDY DIARY

The Perfect News Portal

വ്യാപാരികൾ ഉപവാസ സമരം നടത്തി

കൊയിലാണ്ടി: സംസ്ഥാനത്തെ മുഴുവൻ കടകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് മൂന്നു കേന്ദ്രങ്ങളിൽ ഉപവാസം നടത്തി. അവശ്യ സർവ്വീസ് ഉൾപ്പെടെ അടച്ചിട്ടാണ് സമരത്തിന് നേതൃത്വം നൽകിയത്. നഗരസഭ ഓഫീസ്, ബ്ലോക്ക്‌ ഓഫിസ്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് സമരം നടത്തിയത്. യൂണിറ്റ് പ്രസിഡണ്ട് കെ.പി. ശ്രീധരൻ സമരം ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ. എം. രാജീവൻ അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡണ്ട് ടി.പി. ഇസ്മായിൽ ശറഫുദ്ധീൻ. ജലീൽ മൂസ്സഫ, എം. ശശീന്ദ്രൻ, പി. കെ. റിയാസ്, ജെ. കെ. ഹാഷിം, ഗിരീഷ് കുമാർ, പി. ഷബീർ, പി. ചന്ദ്രൻ, ഉഷ മനോജ്, റോസ് ബെന്നറ്റ്, വി. എസ്. വിജയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *