KOYILANDY DIARY

The Perfect News Portal

വ്യാജ ഡോക്ടറേറ്റ്: ബി.പി.ഒ. രാജിവെക്കണം – MSF

കൊയിലാണ്ടി : അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റി ഓഫ് ഏഷ്യ എന്ന വ്യാജ വെബ്സൈറ്റ് നൽകുന്ന ഡോക്ടറേറ്റ് നേടി പന്തലായനി മേഖലയിലെ ആറോളം പഞ്ചായത്തുകളുടെ ചുമതലയുള്ള ബി.പി.ഒ. രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി നിയോജക മണ്ഡലം MSF കമ്മിറ്റി പന്തലായനി ബി ആർ സിയിലേക്ക് മാർച്ച്‌ നടത്തി.  മാർച്ച്‌ സംസ്ഥാന ജന. സെക്രട്ടറി എം. പി നവാസ് ഉദ്ഘടനം ചെയ്തു. പൊതുസമൂഹത്തെയും വിദ്യാഭ്യാസ മേഖലയും കബളിപ്പിച് പണം നൽകി  വ്യാജ ബിരുദങ്ങൾ കരസ്ഥമാക്കി ഉന്നത സ്ഥാനത്തിരിക്കുന്ന ഇത്തരകാർക്കെതിരെ  വിദ്യാഭ്യാസ വകുപ്പ് നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനതതിന്റെ പല ഭാഗങ്ങളിലും ഇത്തരം വ്യാജ രീതിയിൽ വിഭ്യാഭ്യാസ തട്ടിപ്പിക്കുകൾ നടക്കുന്നുണ്ട് എന്ന വാർത്ത പുറത്ത് വന്ന അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നവാസ് പറഞ്ഞു. പ്രസിഡന്റ് ആസിഫ്  കലാം അധ്യക്ഷത വഹിച്ചു. പി.കെ മുഹമ്മദലി സ്വാഗതം പറഞ്ഞു. റഷാദ് വിഎം, എസ് എം എ അബ്ദുൽ ബാസിത്ത്, വാജിദ് കൊല്ലം, ശമീം കൊയിലാണ്ടി, ഫാസിൽ നടേരി, അഫ്രിൻ ടി.ടി, സംസാരിച്ചു. ഹാദിഖ് ജസാർ, മുർഷി, ശിബ്ലി, സിഫാദ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *