KOYILANDY DIARY

The Perfect News Portal

വോയിസ് ഓഫ് മുണ്ടോത്ത് യുവജന കൂട്ടായ്മ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ഉള്ളിയേരി : വോയിസ് ഓഫ് മുണ്ടോത്ത് യുവജന കൂട്ടായ്മ ഓഫീസ് പ്രവര്ത്തനം ആരംഭിച്ചു. ഇന്ത്യൻ ആർമി നായബ് സുബേദർ ശൈലേഷ് കുമാർ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വോയിസ് ഓഫ് മുണ്ടോത്ത് യുവജന കൂട്ടായ്മ സെക്രട്ടറി ബിനോയ് അവന്നൂർ മീത്തൽ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ വെച്ച്അരുൺ നമ്പ്യാട്ടിലിന് വോയിസ്‌ ഓഫ് മുണ്ടോത്തിന്റെ പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചു. 

നായബ് സുബേദർ ശൈലേഷ് കുമാർ അരുൺ നമ്പ്യാട്ടിലിന് മൊമെന്റോ കൈമാറി. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ കെ എം സുധീഷ്, വോയ്സ് ഓഫ് മുണ്ടോത്ത് യുവജന കൂട്ടായ്മ ജോയിന്റ് സെക്രട്ടറി മുതുവാട്ട് മീത്തൽ അനൂപ്, നിധീഷ്, നിതിൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് മൻഷിദ് പുല്ലാകണ്ടി സ്വാഗതം പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *