KOYILANDY DIARY

The Perfect News Portal

വൊക്കേഷണല്‍ എക്സ്പോ സ്റ്റാളുകളില്‍ കാണികളുടെ വന്‍തിരക്ക്

അത്തോളി: തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്തെ വിദ്യാര്‍ഥികളുടെ മികവിന് അംഗീകാരമായി അത്തോളി ഗവ. വി.എച്ച്‌.എസിലെ വൊക്കേഷണല്‍ എക്സ്പോ സ്റ്റാളുകളില്‍ കാണികളുടെ വന്‍തിരക്ക്. മികച്ച ഉത്‌പന്നങ്ങളുടെ പ്രദര്‍ശനവും സേവനവും മാത്രമല്ല നിലവാരമുള്ള ഉത്‌പന്നങ്ങള്‍ വാങ്ങാന്‍ കഴിയുമെന്നതുമാണ് പ്രധാന ആകര്‍ഷണം. എക്സ്പോ വി.എച്ച്‌.എസ്.ഇ. വടകര റീജ്യണ്‍ അസി. ഡയറക്ടര്‍ എം. ശെല്‍വമണി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്‍റ് കെ.പി. പ്രദീപ് കുമാര്‍ അധ്യക്ഷനായി.

ചങ്ങാതിക്കൂട്ടം പ്രസിഡന്റ് സാജിദ് കോരോത്ത്, ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത്‌, വി.എച്ച്‌.എസ്. പ്രിന്‍സിപ്പല്‍ ടി.പി. ബിജേഷ്, ലീന എന്നിവര്‍ പങ്കെടുത്തു. വയനാട്, കോഴിക്കോട് ജില്ലകളിലെ 38 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളാണ് എക്സ്പോയില്‍ പങ്കെടുക്കുന്നത്. കൃഷി, മത്സ്യ-മൃഗസംരക്ഷണം, സാങ്കേതിക-ആരോഗ്യ അനുബന്ധ മേഖലകളില്‍നിന്നുള്ള ഉത്‌പന്നങ്ങളും സേവനങ്ങളും ആണ് പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്. വ്യാഴാഴ്ച വൈകുന്നേരം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *