KOYILANDY DIARY

The Perfect News Portal

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് തിരയുന്നു

കൊട്ടിയം: ചുരിദാര്‍ വില്‍പ്പനയുടെ മറവില്‍ യുവതിയെ കടന്നുപിടിച്ച്‌ അപമാനിച്ച അന്യസംസ്ഥാനക്കാരനായ യുവാവ് ഇന്നലെ രാത്രി വീണ്ടുമെത്തി യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ക​ഴു​ത്തി​ന് ​മു​റി​വേ​റ്റ​ ​യു​വ​തിയെ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ല്‍​ ​പ്രവേശിപ്പിച്ചു.

അയത്തില്‍ തെക്കേക്കാവ് സ്വദേശിയായ വീട്ടമ്മയാണ് വീണ്ടും ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രി 7.30 ഓടെ എത്തിയ പ്രതി മുറിക്കുള്ളില്‍ കയറി കയറുകൊണ്ട് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിക്കുകയായിരുന്നു. യുവതിയുടെ ശബ്ദവും പിടച്ചിലും കേട്ട് അടുത്ത മുറിയില്‍ നിന്ന് ഭര്‍ത്താവ് എത്തിയപ്പോഴേക്കും കൊലയാളി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരവിപുരം പൊലീസും ഡോഗ് സ്ക്വാഡും പ്രതിക്കായി തെരച്ചില്‍ ശക്തമാക്കി. പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

നാല് ദിവസം മുമ്ബാണ് ഇതര സംസ്ഥാനക്കാരനായ യുവാവിനെതിരെ യുവതി ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയത്. പാന്റും കോട്ടും ധരിച്ച്‌ വീടുകളിലെത്തിയാണ് ഇയാള്‍ ചുരിദാര്‍ വില്‍പ്പന നടത്തിയിരുന്നത്. ഒരാഴ്ച മുന്‍പ് യുവാവ് പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ ചുരിദാര്‍ വേണ്ടെന്ന് പറഞ്ഞിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലെന്ന് മനസിലാക്കിയ ഇയാള്‍ നാല് ദിവസം മുന്‍പ് വീണ്ടും എത്തി. ചുരിദാര്‍ വേണ്ടെന്ന് പറഞ്ഞ് വീട്ടിനുള്ളിലേയ്ക്ക് കയറിയ യുവതിയുടെ പിന്നാലെയെത്തി കടന്നുപിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. തുടര്‍ന്ന് ബാറ്റിന് അടിച്ചാണ് യുവാവിനെ ഓടിച്ചത്. തലയ്ക്ക് പരിക്കേറ്റതിന്റെ പ്രതികാരം വീട്ടാനായാണ് പ്രതി വീണ്ടും എത്തിയതെന്ന് പൊലീസ് പറയുന്നു. ഇരവിപുരം പൊലീസ് അന്വേഷണം ശക്തമാക്കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *