KOYILANDY DIARY

The Perfect News Portal

വൈരി.. സ്പെഷ്യൽ ജൂറി പുരസ്‌ക്കാരം മന്ത്രി മുഹമ്മദ് റിയാസിൽ നിന്നും ഏറ്റുവാങ്ങി

വൈരി പുരസ്കാരപ്രഭയിൽ.. സ്പെഷ്യൽ ജൂറി പുരസ്‌ക്കാരം മന്ത്രി മുഹമ്മദ് റിയാസിൽ നിന്നും പ്രശാന്ത് ചില്ല ഏറ്റുവാങ്ങി. പ്രശാന്ത് ചില്ല തിരക്കഥയും സംവിധാനവുമൊരുക്കിയ വൈരി എന്ന ഹ്രസ്വചിത്രത്തിന്  നാല് പുരസ്കാരമാണ് ലഭിച്ചത്. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 65000ത്തോളം പ്രേക്ഷകർ കണ്ട ഈ ചിത്രം ഒരു നടന്ന സംഭവത്തിന്റെ ആശയത്തെ രഞ്ജിത് ലാൽ പങ്കുവെച്ച കഥയാണ് ഇതിനകം ഹിറ്റായത്.

ദേശീയചലച്ചിത്ര അവാർഡ് ജേതാവ് സച്ചിയുടെ സ്മരണാർത്ഥം ഓപ്പൺ ഡോർ വിംഗിൾസ്  സംഘടിപ്പിച്ച ഷോർട് ഫിലിം & ഡോക്യുമെന്ററി ഫെസ്റ്റിവൽ മത്സരത്തിൽ മികച്ച  സംവിധാനത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്‌ക്കാരം  തിരുവനന്തപുരം ഭാരത് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസിൽ നിന്നും പ്രശാന്ത് ചില്ല ഏറ്റുവാങ്ങി.

നെടുമുടി വേണു സ്മരണാർത്ഥം മീഡിയ ഹബ്ബ് സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം & ഡോക്യുമെന്ററി മത്സരത്തിൽ  മികച്ച സംവിധായകൻ പ്രശാന്ത് ചില്ല, മികച്ച ബാക്ക് ഗ്രൗണ്ട് മ്യൂസിക് സാന്റി, മികച്ച  അഭിനേത്രി ദേവനന്ദ എന്നിങ്ങനെ മൂന്ന് അവാർഡുകൾ വൈരി കരസ്തമാക്കി. ആഗസ്ത് 29 ന് ആറ്റിങ്ങലിൽ വെച്ച് പുരസ്‌ക്കാര സമർപ്പണം നടക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *