KOYILANDY DIARY

The Perfect News Portal

വേനൽമഴകാരണം കൊയ്ത്തിനു ബുദ്ധിമുട്ട് നേരിട്ട കർഷകർക്ക് ആശ്വാസമായി ഹരിതസേന

കൊയിലാണ്ടി: വേനൽമഴകാരണം കൊയ്ത്തിനു ബുദ്ധിമുട്ട് നേരിട്ട കർഷകർക്ക് ആശ്വാസമായി ത്യശൂരിൽനിന്ന് ഹരിതസേനയെത്തി. ഹരിതകേരളം കോർഡിനേറ്റർ ഡോ.ജയകുമാറൻ്റെ നേതൃത്വത്തിലാണ് സേനയെത്തിയത്. ചെറുവണ്ണൂർ അഗ്രോസർവ്വീസ് സെൻ്ററിലെ സേനയും ഒപ്പം ചേർന്നതോടെ വെള്ളത്തിലായ നെല്ല്  മുഴുവൻ കരക്കെത്തിക്കാനായി.

കെ ദാസൻ എം.എൽ.എ., നഗരസഭാ ചെയർമാൻകെ സത്യൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ, സി.രാധ, കെ പി ഗോപാലൻനായർ, പ്രിൻസിപ്പൽ ക്യഷി ആപ്പീസർ ലീന, സി.ഡി.ബിന്ദു, എ.ഡി..ദിലീപ്, ക്യഷിആപ്പീസർ ശ്രീവിദ്യ, കോർഡിനേറ്റർ അശ്വനിദേവ് എന്നിവരും ഒപ്പം ചേർന്നു. പാടശേഖരസമിതി ഭാരവാഹികളായ ശ്രീധരൻ, സുരേഷ് എന്നിവരുടെ നേത്യത്വത്തിർ സഹായവുമായി നാട്ടുകാരും ചേർന്നതോടെ കർഷകരുടെ ആശങ്കക്ക് വിരാമമായി.

Leave a Reply

Your email address will not be published. Required fields are marked *