KOYILANDY DIARY

The Perfect News Portal

വെളിയണ്ണൂർ ചല്ലിയിൽ നാളെ കൃഷിയിറക്കും

കൊയിലാണ്ടി: പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലായി  1300 ൽ അധികം ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന തരിശ് ഭൂമിയിൽ നാളെ കൃഷിയിറക്കും. കാവുംവട്ടം മീറങ്ങാട്ട് വയലിൽ രാവിലെ 9.30ന് കൊയിലാണ്ടി എം.എൽ.എ. കെ. ദാസന്റെ അദ്ധ്യക്ഷതയിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും.

സർക്കാറിന്റെ ഹരിതമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി തരിശ് ഭൂമിയിൽ കൃഷിയിറക്കാനുളള പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് വെളിയണ്ണൂർ ചല്ലിയിൽ കൃഷിയിറക്കാൻ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി മുഖ്യാത്ഥിയായിരിക്കും. കൊയിലാണ്ടി നഗരസഭ, കീഴരിയൂർ, അരിക്കുളം ഗ്രാമപഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പാടശേഖരമാണ് വെളിയണ്ണൂർ ചല്ലി. ഒരു കാലത്ത് ജില്ലയിലെ പ്രധാനപ്പെട്ട നെല്ലുൽപ്പാദന കേന്ദ്രമായിരുന്ന വെളിയണ്ണൂർ ചല്ലി വീണ്ടും പഴയ പ്രൗഢിയിലേക്ക് തിരിച്ചു വരുമ്പോൾ വലിയ പ്രതീക്ഷയും സന്തോഷവുമാണ് നാട്ടുകാർ പങ്കുവെക്കുന്നത്. ഉദ്ഘാടന പരിപാടി ജനകീയ ഉത്സവമാക്കി മാറ്റാനുളള തയ്യാറെടുപ്പിലാണ് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *