KOYILANDY DIARY

The Perfect News Portal

കേരളത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലയ്ക്കുള്ള അവാര്‍ഡ് എംജി സര്‍വകലാശാലയ്ക്ക്

കോട്ടയം : കേരളത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലയ്ക്കുള്ള ഗവര്‍ണറുടെ ഇക്കൊല്ലത്തെ അവാര്‍ഡ് എംജി സര്‍വകലാശാലയ്ക്ക്. അഞ്ചു കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. അക്കാദമിക് നിലവാരം, ക്യാംപസുകളുടെ പ്രവര്‍ത്തനം, തുടങ്ങി വിവിധ കാര്യങ്ങളിലെ മികവു പരിശോധിച്ച്‌ ഗവര്‍ണര്‍ നിശ്ചയിച്ച വിദ്യാഭ്യാസ വിദഗ്ധരുടെ മൂന്നംഗ പാനലാണ് അവാര്‍ഡ് നിര്‍ണയിച്ചത്. കഴിഞ്ഞ കൊല്ലം ഇത് കേരള സര്‍വകലാശാലയ്ക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *