KOYILANDY DIARY

The Perfect News Portal

വെളിയണ്ണൂർ ചല്ലിയിലെ കർഷകർക്ക് സംസ്ഥാന സർക്കാർ അനുവദിച്ച നഷ്ടപരിഹാരതുക 9ന് വിതരണം ചെയ്യും

കൊയിലാണ്ടി : മഴവെള്ളം കയറി കൃഷി നശിച്ച വെളിയണ്ണൂർ ചല്ലിയിലെ കർഷകർക്ക് സംസ്ഥാന സർക്കാർ അനുവദിച്ച നഷ്ടപരിഹാരം ” വിള ഇൻഷൂറൻസ് പരിരക്ഷ ” ഫിബ്രവരി 9 ന് വിതരണം ചെയ്യും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി 278 ഏക്കർ സ്ഥലത്ത് ഇറക്കിയ നെൽ കൃഷിയാണ് വെള്ളം കയറി നശിച്ചു പോയത്.   ഞായറാഴ്ച  ഉച്ചക്ക് 2 മണിക്ക് അരിക്കുളം പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സംസ്ഥാന തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ നഷ്ടപരിഹാരതുക വിതരണം ചെയ്യും.
അരിക്കുളം, ഊരള്ളൂർ, ഒറ്റക്കണ്ടം പാടശേഖരങ്ങൾ മുഖേനയാണ് നഷ്ടപരിഹാരതുക വിതരണം ചെയ്യുന്നത്.  കെ. ദാസൻ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി രാധ, കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോപാലൻ നായർ, ജില്ലാ കൃഷി ഓഫീസർ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *