KOYILANDY DIARY

The Perfect News Portal

സര്‍ഗ്ഗോത്സവം സമാപിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ ഉള്ളിയേരി ശാഖയുടെ വാര്‍ഷികാഘോഷമായ സര്‍ഗ്ഗോത്സവം ഉള്ളിയേരിയുടെ ഗ്രാമോത്സവമായി ആഘോഷിച്ചു. ഫെബ്രുവരി 2ന് ആരംഭിച്ച സര്‍ഗ്ഗോത്സവത്തില്‍ സമാപന ദിവസം നടന്ന സര്‍ഗ്ഗസദസ്സ് കവി പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു.  ഇതോടൊപ്പം മേളപ്പെരുക്കം, സര്‍ഗ്ഗച്ചുവര്‍ അനാച്ഛാദനം, മാനവീയം ദീപപ്രകാശനം, ചിത്രശാല ഉദ്ഘാടനം, ഉപഹാര സമര്‍പ്പണം എന്നിവയും നടന്നു.

സര്‍ഗ്ഗ സദസ്സില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിന്ദു കളരിയുള്ളതില്‍, ആര്‍ട്ടിസ്റ്റ് ശശി കോട്ട്, പൂക്കാട് കലാലയം പ്രസിഡന്റ് യു.കെ. രാഘവന്‍, പ്രിന്‍സിപ്പല്‍ ശിവദാസ് ചേമഞ്ചേരി,  പി.ടി.എ .പ്രസിഡന്റ് സദാനന്ദന്‍ ചാലിക്കര, കെ. ശ്രീനിവാസന്‍, അഹമ്മദ് ഹാജി, പുരുഷു ഉള്ളിയേരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാലയം വിദ്യാര്‍ഥികളുടെ കലാപരിപാടികളും സമ്മാന ദാനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *