KOYILANDY DIARY

The Perfect News Portal

ആദിവാസി കുട്ടിയെ കൊണ്ട് ചെരുപ്പ് ഊരിച്ചു; തമിഴ്നാട് വനം വകുപ്പ് മന്ത്രി ശ്രീനിവാസനെതിരെ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ആദിവാസി കുട്ടിയെ കൊണ്ട് ചെരുപ്പ് ഊരിച്ച തമിഴ്നാട് വനംവകുപ്പ് മന്ത്രി ശ്രീനിവാസനെതിരെ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ പോലീസ് റിപ്പോര്‍ട്ട് തേടി. കുട്ടിയെ വിളിച്ച്‌ ചെരുപ്പിന്റെ വള്ളി ഊരിക്കുന്ന ദൃശ്യങള്‍ സമൂഹ മാധ്യമങളില്‍ വൈറലായി.

കഴിഞ്ഞ 6ാം തീയതി തന്റെ മണ്ഡലമായ നീലഗിരിയില്‍ എത്തിയപ്പോഴാണ് മന്ത്രി ശ്രീനിവാസന്‍ ആദിവാസി ബാലനെ വിളിച്ച്‌ ചെരുപ്പ് ഊരാന്‍ ആവശ്യപ്പെട്ടത് കുട്ടി അതനുസരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഇന്നു വൈറലാണ്.

മാധ്യമങളും സംഭവം ഏറ്റെടുത്തപ്പോള്‍ മന്ത്രി ചെരുപ്പഴിച്ച കുട്ടിയുടെ കുടുമ്ബത്തെ തന്റെ മണ്ഡലത്തിലെ ഓഫീസില്‍ വിളിച്ചു വരുത്തു ഖേദം പ്രകടിപ്പിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

Advertisements

അതേ സമയം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഈ സംഭവത്തെ നിസ്സാര വല്‍ക്കരിച്ചു. മന്ത്രി ശ്രീനിവാസന്‍ രാജിവെക്കണമെന്ന് സിപിഐഎം ഡി.എം.കെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *