KOYILANDY DIARY

The Perfect News Portal

വൃക്കകള്‍ തകരാറിലാവുകയും കരള്‍രോഗം ബാധിക്കുകയും ചെയ്ത ഒമ്പതുവയസ്സുകാരന്‍ ചികിത്സാ സഹായം തേടുന്നു

മാവൂര്‍: വൃക്കകള്‍ തകരാറിലാവുകയും കരള്‍രോഗം പിടിപെടുകയുംചെയ്ത പിഞ്ചുബാലന്‍ ഉദാരമനസ്‌കരുടെ കനിവു തേടുന്നു. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരി ഇരിപ്രമലയില്‍ അബൂബക്കര്‍-സീനത്ത് ദമ്പതിമാരുടെ മകന്‍ അനീസാണ് സഹായം തേടുന്നത്. വൃക്കകള്‍ മാറ്റിവെക്കാനും കരള്‍രോഗ ചികിത്സയ്ക്കുമായി 20 ലക്ഷം രൂപ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. രോഗിയായ അബൂബക്കര്‍ കുടുംബം പുലര്‍ത്താന്‍ നിവൃത്തിയില്ലാതെ പാടുപെടുകയാണ്.

മകന്റെ ചികിത്സയ്ക്കുള്ള ഭാരിച്ച തുക സ്വപ്‌നം കാണാന്‍പോലും ഇദ്ദേഹത്തിനാകുന്നില്ല. നാട്ടുകാര്‍ അനീസിന്റെ ചികിത്സയ്ക്കായി സഹായ കമ്മിറ്റി രൂപവത്കരിച്ചു. വെള്ളശ്ശേരി മങ്ങാട്ട് അബ്ദുള്ള (പ്രസി.), ഉമ്മര്‍ വെള്ളലശ്ശേരി (സെക്ര.), എം.പി. അബ്ദുസ്സലീം (ഖജാ.) എന്നിവരാണ് ഭാരവാഹികള്‍. കമ്മിറ്റിയുടെ പേരില്‍ കേരള ഗ്രാമീണ്‍ ബാങ്ക് കട്ടാങ്ങല്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍: 40387101047266, IFSC: KLGB0040387. ഫോണ്‍: 9846059220.

Leave a Reply

Your email address will not be published. Required fields are marked *