KOYILANDY DIARY

The Perfect News Portal

കാര്‍ തടഞ്ഞുനിര്‍ത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

തൃശൂര്‍: കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ തടഞ്ഞുനിര്‍ത്തി പണവും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. യാത്രയ്ക്കിടെ വാഹനം കേടായതിനാല്‍ നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് യാത്രക്കാരെ ഭീഷണിപ്പെടുത്തി കൊള്ള നടത്തുകയായിരുന്നു. പാലക്കാട് സ്വദേശി വിനോദ് കുമാറിനേയും കുടുംബത്തേയുമാണ് കവര്‍ച്ചയ്ക്കിരയാക്കിയത്. തുടര്‍ന്ന് ഇതുസംബന്ധിച്ച്‌ വിനോദും കുടുംബവും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പിറവത്ത് നിന്നും ഷൊര്‍ണൂറിലേക്ക് പോകുകയായിരുന്നു വിനോദ് കുമാറും കുടുംബവും കാറിന്റെ വൈപ്പര്‍ കേടായതിനേത്തുടര്‍ന്നാണ് കാര്‍ റോഡില്‍ നിര്‍ത്തിയത്. അപ്പോള്‍ അതുവഴി ബൈക്കിലെത്തിയ രണ്ട് പേര്‍ കാര്യം തിരക്കുകയും തങ്ങള്‍ സഹായിക്കാമെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് കാര്‍ തള്ളി മുന്നോട്ട് അല്പം കൂടെ വെളിച്ചമുള്ള സ്ഥലത്ത് നിറുത്തിയതിന് ശേഷം തിരികെ വന്ന് ഇരുവരെയും ഭീഷണിപ്പെടുത്തി സാധനങ്ങള്‍ കവര്‍ന്ന് കടന്നുകളയുകയായിരുന്നു. വിനോദ് കുമാറിന്റെ ഭാര്യയുടെ താലിമാല വരെ പൊട്ടിച്ചാണ് അക്രമികള്‍ കടന്നു കളഞ്ഞത്.

Advertisements

ദമ്പതികളുടെ മൊബൈല്‍ ഫോണും കവര്‍ച്ചക്കാര്‍ കൈവശപ്പെടുത്തിയരുന്നു. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് പോലീസ് ഇപ്പോള്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടത്തുന്നത്. വടക്കാഞ്ചേരി സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം.

 

Leave a Reply

Your email address will not be published. Required fields are marked *