KOYILANDY DIARY

The Perfect News Portal

മനസറിഞ്ഞുള്ള പ്രാര്‍ത്ഥനകള്‍ മാത്രമേ ഈശ്വരസന്നിധിയെത്തുകയുള്ളൂ: കേരളവര്‍മ്മരാജ

കൊട്ടാരക്കര: മനസറിഞ്ഞുള്ള പ്രാര്‍ത്ഥനകള്‍ മാത്രമേ ഈശ്വരസന്നിധിയെത്തുകയുള്ളൂവെന്ന് പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ മകം തിരുന്നാള്‍ കേരളവര്‍മ്മരാജ. ഗാന്ധിഭവനില്‍ ഗുരുവന്ദന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാതാപിതാഗുരുദൈവ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഗാന്ധിഭവന്റെ ഗുരുവന്ദന സംഗമപരിപാടി മഹത്തരമാണ്. അമ്മയാണ് ആദ്യഗുരുവെന്നും, മാതാവില്‍ നിന്നാണ് പിതാവിലേക്കും ദൈവത്തിലേക്കുമുള്ള വഴിതെളിയുന്നതെന്നുമുള്ള സത്യം ഓര്‍മ്മപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്തേവാസികളെ സന്ദര്‍ശിച്ചശേഷം ഗാന്ധിഭവന്‍ സ്നേഹമന്ദിര്‍ ഓഡിറ്റോറിയത്തിലെത്തിയ മകം തിരുന്നാള്‍ കേരളവര്‍മ്മരാജയെ ഗാന്ധിഭവനിലെ കുട്ടികള്‍ പനിനീര്‍ പുഷ്പങ്ങള്‍ നല്‍കി സ്വീകരിച്ചു.

Advertisements

ഡോ. പുനലൂര്‍ സോമരാജന്‍, വൈസ്ചെയര്‍മാന്‍ പി.എസ്. അമല്‍രാജ്, അസി. സെക്രട്ടറി ജി. ഭുവനചന്ദ്രന്‍, നടന്‍ ടി.പി.മാധവന്‍, പി.കെ.സുരേന്ദ്രന്‍, ആര്‍. സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *