KOYILANDY DIARY

The Perfect News Portal

വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് കൈകഴുകാൻ പുറത്തേക്കിറങ്ങിയ കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമം

കൊയിലാണ്ടി: പൂക്കാട് വീട്ടിൽ നിന്നും കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമം. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു . ഭക്ഷണം കഴിച്ച് കൈകഴുകാൻ പുറത്തേക്കിറങ്ങിയതായിരുന്നു കുട്ടി. ആ സമയം അവിടെയെത്തിയ അപരിചിതൻ കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചു. കുതറി മാറിയ കുട്ടി ഇയാളുടെ കയ്യിൽ കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്.
മഞ്ഞ നിറത്തിലുള്ള കുപ്പായമാണ് ധരിച്ചത്. താടി വെച്ചിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാക്കൾ ഈ സമയം വീടിനകത്തുണ്ടായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഇവർ പുറത്തേക്ക് ഓടിയെത്തിയപ്പോഴേക്കും അപരിചിതൻ രക്ഷപ്പെട്ടു. പരിസരവാസികൾ പ്രദേശമാകെ തിരച്ചിൽ നടത്തി.. കൊയിലാണ്ടി പോലിസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *