KOYILANDY DIARY

The Perfect News Portal

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പുരോഹിതനെതിരെ പൊലീസ്​ കേസെടുത്തു

കോഴിക്കോട്​> വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പുരോഹിതനെതിരെ ചേവായൂര്‍ പൊലീസ്​ കേസെടുത്തു. താമരശ്ശേരി രൂപതക്ക്‌ കീഴിലുള്ള മനോജ്‌ ജേക്കബ്‌ പ്ലാക്കൂട്ടത്തിനെതിരെയാണ്‌ കേസെടുത്തത്‌.

2017 ജൂണിലാണ്‌ കേസിനാസ്‌പദമായ സംഭവം. ചേവായൂര്‍ പള്ളിയില്‍ വികാരിയായിരിക്കെയാണ്‌ പീഡനം. കുടുംബവുമായുള്ള ബന്ധം മുതലെടുത്ത്‌ പീഡിപ്പിച്ചുവെന്നാണ്‌ വീട്ടമ്മയുടെ പരാതി. വിവരം പുറത്തറിഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയതായും പറയുന്നു. മനോജ്‌ ഉപരിപഠനത്തിനായി വിദേശത്താണെന്ന്‌ പറയുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന്‌ താമരശ്ശേരി രൂപത അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *