KOYILANDY DIARY.COM

The Perfect News Portal

ഡി.വൈ.എഫ്‌.ഐ ലോങ് മാര്‍ച്ചില്‍ പങ്കെടുത്ത് ആഷിഖ് അബു

കൊച്ചി> ബിപിസിഎല്‍ സ്വകാര്യവത്കരണത്തിനെതിരായ ഡി.വൈ.എഫ്‌.ഐ ലോങ് മാര്‍ച്ചില്‍ പങ്കെടുത്ത് ആഷിഖ് അബു. ലോങ് മാര്‍ച്ചിന് പിന്തുണയറയിച്ച്‌ സംവിധായകന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ബിപിസിഎല്‍ വില്‍ക്കരുതെന്നും നാടിനായി നടക്കാന്‍ താനുമുണ്ടെന്നും ആഷിഖ് ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണശുദ്ധീകരണ സ്ഥാപനമായ ബിപിസിഎല്ലിന്റെ ഓഹരികള്‍ പൂര്‍ണമായും സര്‍ക്കാര്‍ കൈയ്യൊഴിയുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് മാര്‍ച്ചിയില്‍ ഉണ്ടായത്. ജില്ലയിലെ 20 ബ്ലോക്കില്‍നിന്നായി അയ്യായിരത്തോളം യുവജനങ്ങള്‍ മാര്‍ച്ചില്‍ അണിനിരന്നു.

സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പള്ളിമുക്ക്, വൈറ്റില, തൃപ്പൂണിത്തുറ എസ്‌എന്‍ ജങ്ഷന്‍ വഴി വൈകിട്ട് നാലിന് മാര്‍ച്ച്‌ ബിപിസിഎല്‍ ആസ്ഥാനത്തെത്തും. സമാപന സമ്മേളനം ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!