വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏറ്റവും നല്ല കവിതാ സമാഹാരത്തിനു ള്ള അവാർഡ് ഏ.പി.ഉഷയ്ക്ക്
കൊയിലാണ്ടി: വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏറ്റവും നല്ല കവിതാ സമാഹാരത്തിനു ള്ള അവാർഡ് ചെങ്ങോട്ട്കാവ് സ്വദേശിനി ഏ.പി.ഉഷയ്ക്ക് ലഭിച്ചു. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ മുൻ മഹാരാഷ്ട്ര ഗവർണ്ണർ കെ.ശങ്കരനാരായണൻ അവാർഡ് സമ്മാനിച്ചു. അഡ്വ.പി.എസ്സ്. ശ്രീധരൻപിള്ള, ടി.വി, ബാലൻ, കെ.സി.അബു
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും അധ്യാപക അവാർഡ് ജേതാവുമായിരുന്ന ഏ.പി.സു കുമാരൻ കിടാവിന്റെ സഹോദരിയാണ്.