KOYILANDY DIARY

The Perfect News Portal

വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ സ്വത്തുകള്‍ കണ്ടുകെട്ടി

കൊച്ചി :  വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ സ്വത്തുകള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 23 കോടിയോളം മൂല്യമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2004-2008 കാലയളവില്‍ സമ്പാദിച്ച സ്വത്താണ് കണ്ടുകെട്ടിയത്.

ഈ കാലയളവില്‍ സമ്പാദിച്ച ഹോട്ടല്‍, ഫ്ളാറ്റ് എന്നിവ കണ്ടുകെട്ടുന്ന സ്വത്തില്‍ ഉള്‍പ്പെടും. മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. മലബാര്‍സിമന്റ്സില്‍ എറ്റവും അഴിമതി നടന്ന കാലഘട്ടമാണ് 2004- 2008. ഈ കാലയളവില്‍ മലബാര്‍ സിമന്റ്സിലെ കരാറുകാരനായിരുന്നു രാധാകൃഷ്ണന്‍ കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *