KOYILANDY DIARY

The Perfect News Portal

വിയ്യൂര്‍ കക്കുളം പാട ശേഖരത്തിന് പ്രൗഡി പകര്‍ന്ന് ബ്ലാക്ക് ജാസ്മിന്‍ കൃഷി ഇറക്കി

കൊയിലാണ്ടി: നഗരഭയിലെ പ്രധാന പാടശേഖരമായ വിയ്യൂര്‍ കക്കുളം പാടശേഖരത്തിന് പ്രൗഡി പകര്‍ന്ന് അരികളുടെ രാജാവ് എന്നറിയപ്പെടുന്ന ബ്ലാക്ക് ജാസ്മിന്‍ കൃഷി ഇറക്കി. ധാരാളം ഔഷധമൂല്യമുള്ള അപൂര്‍വ ഇനം വിത്താണിത്. കൃഷിശ്രീ കാര്‍ഷിക സംഘത്തിൻ്റെ നേതൃത്വത്തില്‍ പാടശേഖരത്തിലെ ഒരേക്കര്‍ സ്ഥലത്താണ് നാല് മാസം കൊണ്ട് വിളവെടുക്കാവുന്ന കൃഷി ഇറക്കിയത്. ഇത്തരം അപൂര്‍വ ഇനം വിത്തുകളുടെ കൃഷിരീതിയും പ്രചരണവുമാണ് സംഘം ഏറ്റെടുക്കുന്നത്.

വിയ്യൂരില്‍ തന്നെ ഒരേക്കറില്‍ രക്തശാലി നെല്ലും, മുന്തിയ ഇനത്തില്‍ പെട്ട പ്രഗതി മഞ്ഞളും ഒരേക്കറില്‍ കൃഷി ചെയ്യുന്നുണ്ട്. കര്‍ഷകര്‍ക്ക് മുന്തിയ ഇനം വിത്തുകള്‍ ലഭ്യമാക്കുകയാണ് സംഘത്തിൻ്റെ പ്രധാന ലക്ഷ്യം. പെരുവട്ടൂര്‍ എല്‍.പി.സ്‌കൂള്‍ അധ്യാപകനായ രാജഗോപാലന്‍, നടക്കാവ് ഹയര്‍ സെക്കണ്ടറി പ്ലസ് ടു അധ്യാപകന്‍ വി.പി. ഷിജു, പ്രമോദ് രാരോത്ത്, ഹരീഷ് പ്രഭാത് എന്നിവരാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.

നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ ഞാറ്‌നടീല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗങ്ങളായ ലിന്‍സി മരക്കാട്ടുപുറത്ത്, ഷീബ അരീക്കല്‍, കൃഷി ഓഫീസര്‍ ശുഭശ്രീ, പാടശേഖര സമിതി ഭാരവാഹികളായ കെ.കെ. ശിവന്‍, ചന്ദ്രന്‍ അരിക്കല്‍, സംഘം സിക്രട്ടറി എന്‍.കെ. രാജഗോപാലന്‍, പ്രസിഡണ്ട് പ്രമോദ് രാരോത്ത് എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *