KOYILANDY DIARY

The Perfect News Portal

അമിത വിമാന നിരക്ക്: കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ പ്രതിഷേധ സമരം സംഘടിപ്പിച്ചു

കൊയിലാണ്ടി: കുവൈത്തിലേക്കുള്ള വിമാന നിരക്ക് നിയന്ത്രണ വിധേയമാക്കുക, പ്രവാസികളോട് കരുണ കാണിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കോഴിക്കോട് എയർ ഇന്ത്യ ഓഫിസിനു മുന്നിൽ നടന്ന പരിപാടി കുവൈറ്റ് കൊയിലാണ്ടി കൂട്ടായ്മ ചെയർമാൻ ഷാഹുൽ ബേപ്പൂർ ഉദ്‌ഘാടനം ചെയ്തു. ഇല്യാസ് ബഹസ്സൻ അധ്യക്ഷത വഹിച്ചു.

തുടർന്ന് എയർ ഇന്ത്യ കോഴിക്കോട് സ്റ്റേഷൻ മാസ്റ്റർ റാസ അലി ഖാനുമായി കൂട്ടായ്മയുടെ ഭാരവാഹികൾ ചർച്ച നടത്തുകയും നിവേദനം കൈമാറുകയും ചെയ്തു. എയർ ഇന്ത്യ എക്സ്പ്രസ്സ് റേറ്റിനേക്കാൾ കൂടുതൽ നിരക്ക് ഈടാക്കുന്ന ട്രാവൽ ഏജൻസികളെ കുറിച്ചുള്ള വിവരങ്ങൾ അവർക്ക്  കൈമാറുകയാണെങ്കിൽ അത്തരം ട്രാവൽ ഏജൻസികൾക്കെതിരെ നടപടി ഉണ്ടാകും എന്നും, ഒപ്പം നിരക്ക് കുറക്കാനുള്ള കാര്യത്തിലും എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് പോസിറ്റീവ് ആയ സമീപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നജീബ് മണമൽ, മൻസൂർ ചെറുപ്പളശേരി, ജിനീഷ് നാരായണൻ, ഉസ്മാൻ പാലക്കാട് ശ്യാം ലാൽ, ജാസിർ എന്നിവർ സംസാരിച്ചു. ജഗത് ജ്യോതി സ്വഗതവും സഹീർ പുളിയഞ്ചേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *