വിമുക്തി ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പദ്ധതിയായ വിമുക്തിയുടെ ജില്ലാതല ഉദ്ഘാടനവും ലഹരി വിരുദ്ധ സ്റ്റിക്കര്‍ വിതരണത്തിന്റെ ഉദ്ഘാടനവും കൊയിലാണ്ടി നഗരസഭ സി.ഡി.എസ്. ഹാളില്‍ നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.സുരേഷ് വിമുക്തി സ്റ്റിക്കര്‍ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വി. കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോ – ഓര്‍ഡിനേറ്റര്‍ പി.സി. കവിത, പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രേംകൃഷ്ണ, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍.കെ. ഭാസ്‌കരന്‍, വി. കെ. അജിത, ദിവ്യ ശെല്‍വരാജ്, കൗണ്‍സിലര്‍മാരായ എം. സുരേന്ദ്രന്‍, അഡ്വ.കെ. വിജയന്‍ , കൊയിലാണ്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. സജിത് കുമാര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സന്‍ സി.ടി.ബിന്ദു, എം.എം. രൂപ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.സുന്ദരന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ. കൃഷ്ണന്‍ നന്ദിയും പറഞ്ഞു.



