KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കുറ്റ്യാടി : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പോസ്‌കോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് സ്വദേശി നസറുദീന്‍(25)നെയാണ് തൊട്ടില്‍പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കള്ളാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡനശ്രമം നടന്നത്.

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വെള്ളം ചോദിച്ച്‌ എത്തിയ ഇയാള്‍ വെള്ളമെടുക്കാനായി അകത്ത് പോയ കുട്ടിയുടെ പിന്നാലെ വീട്ടില്‍ കയറി ഉപദ്രവിക്കാന്‍ മുതിരുകയായിരുന്നു. കുതറി ഓടിയ പെണ്‍കുട്ടി അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു. സംഭവമറിഞ്ഞ് വീട്ടുകാരും നാട്ടുകാരും എത്തുമ്ബോഴേയ്ക്കും പ്രതി രക്ഷപെട്ടിരുന്നു. നാട്ടുകാര്‍ പിന്നീട് ദേവര്‍കോവിലില്‍ വച്ച്‌ ഇയാളെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. കോഴിക്കോട് പോസ്‌കോ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *