KOYILANDY DIARY

The Perfect News Portal

വിജയോത്സവവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും നടന്നു

കൊയിലാണ്ടി : ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി. വിജയോത്സവവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും നടന്നു. കെ.ദാസന്‍ എം.എല്‍.എ  പരിപാടി ഉദ്ഘാടനം ചെയ്തു.  ജില്ലയില്‍ മികച്ച വിജയം കരസ്ഥമാക്കിയ സ്‌കൂളിന് എസ്.എഫ്.ഐ. ഏരിയ കമ്മിറ്റിയുടെ ഉപഹാരം ആര്‍.ബി. റിബിന്‍  സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മൂസ്സ മേക്കുന്നത്തിന് സമര്‍പ്പിച്ചു.
സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു.  പ്രിന്‍സിപ്പല്‍ എ.പി. പ്രബീത്, പി.ടി.എ. പ്രസിഡണ്ട് എ. സജീവ് കുമാര്‍, അന്‍സാര്‍ കൊല്ലം, എം.കെ. ഗീത, പി.പി. ഗോപാലകൃഷ്ണന്‍, ദേവനന്ദ ലാല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *