KOYILANDY DIARY

The Perfect News Portal

വിളംബര ജാഥ നടത്തി

കൊയിലാണ്ടി: എൽ ഡി എഫ് നേതൃത്വത്തിൽ ആരംഭിച്ച വടക്കൻ മേഖല ജാഥയുടെ പ്രചരണർത്ഥം കൊയിലാണ്ടി എൽ.ഡി.എഫ്. സൌത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടണത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. ഫിബ്രവരി 18നാണ് എ. വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം ഒരുക്കുന്നത്.

സ്വീകരണത്തിൻ്റെ പ്രചരണാർത്ഥം കോതമംഗലത്ത് നിന്ന് പ്രകടനമായി പ്രവർത്തകർ കൊയിലാണ്ടി പട്ടണത്തിലേക്ക് എത്തിച്ചേർന്നു. സിപി.ഐ (എം) ഏരിയാ കമ്മിറ്റി അംഗങ്ങളായ വി സുന്ദരൻ മാസ്റ്റർ, കെ ഷിജു മാസ്റ്റർ, ലോക്കൽ സെക്രട്ടറി പികെ ഭരതൻ, ഐ.എൻ.എൽ നേതാവ് ഹുസൈൻ തങ്ങൾ. അനിൽകുമാർ, മൊടക്കണ്ടാരി ബാലകൃഷ്ണൻ, ചന്ദ്രൻ എന്നവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *