KOYILANDY DIARY

The Perfect News Portal

ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് സമര്‍പ്പിച്ചു

കൊയിലാണ്ടി: നഗരസഭയും ഉള്ള്യേരി ഗ്രാമ പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന കോരപ്പുഴയുടെ കൈവഴിയായ രാമര്‍പുഴക്ക് കുറുകെ ചിറ്റാരിക്കടവില്‍ പണിത റഗുലേറ്റര്‍ കം ബ്രിഡ്ജ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിച്ചു. കടലില്‍ നിന്നുള്ള ഉപ്പുവെള്ളം തടഞ്ഞുകൊണ്ട് നഗരസഭയിലും ഉള്ള്യേരി, നടുവണ്ണൂര്‍, അരിക്കുളം, കീഴരിയൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലും ശുദ്ധജലം ലഭ്യമാക്കുവാനും നെല്‍കൃഷി ഉള്‍പ്പെടെയുള്ള കൃഷി മേഖലകള്‍ക്ക് സഹായകരമാവുന്ന വിധത്തിലും പണിത റഗുലേറ്ററില്‍ കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലവും ജനങ്ങള്‍ക്ക് ഏറെ ഗുണകരമായി.

നബാര്‍ഡ് പദ്ധതിയില്‍ 20.18 കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് പദ്ധതിയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ച പരിപാടിയില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. റഗുലേറ്റര്‍ ഷട്ടറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കെ. vദാസന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.

നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി. സുധ, ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിത, നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത, ഉള്ള്യേരി പഞ്ചായത്ത് ഉപാധ്യക്ഷന്‍ ബാലരാമന്‍, ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആലങ്കോട് സുരേഷ് ബാബു, നഗരസഭാംഗം എം. പ്രമോദ്, പഞ്ചായത്തംഗം രേഖ കടവത്തുകണ്ടി, ഷാജു ചെറുകാവില്‍, സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ എം.കെ. മനോജ് , എക്‌സി. എന്‍ജിനീയര്‍ കെ.കെ. സത്യന്‍, പി.വി. മാധവന്‍, കബീര്‍ സലാല, ലത.കെ. അപര്‍ണ, എ.പി. പ്രസന്ന, രവീന്ദ്രന്‍ ആലങ്കോട്, കെ.എം. രാജീവന്‍, ടി. ഗണേഷ് ബാബു, കെ. ഭാസ്‌കരന്‍, എന്‍. നാരായണന്‍ കിടാവ്, ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *