KOYILANDY DIARY

The Perfect News Portal

വാഹന പരിശോധനക്കിടയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊയിലാണ്ടി: വാഹന പരിശോധനക്കിടയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. ചേമഞ്ചേരി മേനാമ്പറത്ത് മനു (22) നെയാണ് കൊയിലാണ്ടി എസ്.ഐ. എം.എൽ. അനൂപും സംഘവും പിടികൂടിയത്. കൂടാതെ കഞ്ചാവ് അളക്കാൻ ഉപയോഗിക്കുന്ന മിനി ഡിജിറ്റിൽ ത്രാസും, ഐഫോണും 4500 രൂപയും ഇയാളിൽ നിന്നും പിടികൂടി. തിരുവങ്ങൂരിൽ വാഹന പരിശോധന നടത്തവെയാണ് യുവാവ് പിടിയിലാവുന്നത്. നേരത്തെ ഇയാളെ പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. യുവാവിനെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *