KOYILANDY DIARY

The Perfect News Portal

കൊണ്ടംവള്ളി ക്ഷേത്രം: കുളക്കര മേളം ഭക്തർക്ക് സായൂജ്യമായി

കൊയിലാണ്ടി മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന കുളക്കര മേളം ഭക്തർക്ക് സായൂജ്യമായി. നൂറോളം വരുന്ന വാദ്യമേളക്കാർ ഓരോ ചുവടുകളുമായി താളംപിടിച്ചതോടെ കണ്ടു നിന്ന ഭക്തജനങ്ങളും മറ്റ് ദിക്കുകളിൽ നിന്ന് എത്തിയ നൂറുകണക്കിനാളുകൽക്കും കുളങ്ങര മേളം നവ്യാനുഭവമായി മാറി. ക്ഷേത്രാംഗണത്തിൽ നിന്ന് 100 മീറ്റർ മാറിയാണ് ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്നത്.

ഉത്സവാഘോഷ ചടങ്ങുകളുടെ ഭാഗമായി മേളം തുടങ്ങിയതോടെ ഭക്തജനങ്ങളാൽ പരിസരമാകെ നിറഞ്ഞ് കവിഞ്ഞു. അര നൂറ്റാണ്ടിന് ശേഷം നടക്കുന്ന ഉത്സവത്തിന്റെ ഓരോ ദിവസവും വ്യത്യസ്ഥങ്ങളായ വിവിധ പരിപാടികളോടെ വൻ ഭക്തജന സാന്നിദ്ധ്യത്തിലാണ് മുന്നേറുന്നത്.

  • 20ന് പള്ളിവേട്ടയോടനുബന്ധിച്ച് പടിഞ്ഞാറെ നടയിലേയക്ക് എഴുന്നള്ളത്തു നടക്കും.
  • 21 ന് ഉച്ചയ്ക്ക് ആറാട്ടു സദ്യയോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *