KOYILANDY DIARY

The Perfect News Portal

വാജ്പേയ് മതേതരത്വത്തിന്റെ പ്രതിരൂപം: കെ.പി ശ്രീശൻ 

കോഴിക്കോട്: മതേതരത്വത്തിന്റെ പ്രതിരൂപവും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നു മുൻ പ്രധാനമന്ത്രി ഏ.ബി. വാജ്പേയ് എന്ന് ബി.ജെപി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ . വാജ്പേയ്ജന്മ ദിനം സദ് ഭരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി ബേപ്പൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുണാനിധി സർക്കാരിനെ പിരിച്ചു വിട്ടില്ലെങ്കിൽ പിൻതുണ പിൻവലിക്കുമെന്ന് ജയലളിത ഭീഷണിപ്പെടുത്തിയപ്പോൾ മന്ത്രിസഭ പോയാലും തെരഞ്ഞെടുത്ത സർക്കാരിനെ പിരിച്ചു പിടില്ലെന്ന നിലപാട് സ്വീകരിച്ച വാജ്പയ് ജനാധിപത്യ മൂല്യങ്ങളൾ ഉയർത്തിപ്പിടിച്ച എക്കാലത്തെയും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷത വഹിച്ചു. മഹിളാമോർച്ച ജില്ലാ അദ്ധ്യക്ഷ രമ്യമുരളി, ഷിംജീഷ് പാറപ്പുറം, അശ്വതി സുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *