KOYILANDY DIARY

The Perfect News Portal

ബാലുശ്ശേരി പുത്തഞ്ചേരിയിൽ വ്യാജ വാറ്റ് പിടികൂടി. ഒരാൾ അറസ്റ്റിൽ

ബാലുശ്ശേരി: പുത്തഞ്ചേരിയിൽ വ്യാജ വാറ്റ് നിർമ്മിക്കുന്നതിനിടെ ഒരാൾ അറസ്റ്റിൽ. 5 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കസ്റ്റഡിയിൽ എടുത്തു. പുത്തഞ്ചേരി പാലാഴി പറമ്പിൽ താമസിക്കും പടിക്കലക്കണ്ടി കണാരൻറെ മകൻ ഗണേശൻ (51) ആണ് അറസ്റ്റിലായത്. പേരാമ്പ്ര JFCM 11 കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു. കൊയിലാണ്ടി എക്‌സൈസ് റെയ്ഞ്ച് പാർട്ടി സ്‌ട്രൈക്കിങ്‌ ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി അസി. എക്‌സൈസ് ഇൻസ്‌പെക്ടർ റിമേഷിന്റെ നേതൃത്വത്തിൽ രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തി ൽ പണിതുകൊണ്ടിരിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെയും 5 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽ വെച്ചു ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചു ഇരുമ്പ് സ്റ്റൌവിൽ ചാരായം വാറ്റുന്നതിനിടയിലാണ് പിടിയിലായത്. പ്രിവന്റീവ് ഓഫീസർ അജയകുമാർ, സിഇഒ മാരായ ഷൈജു പി.പി, രൂപേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *