KOYILANDY DIARY

The Perfect News Portal

വളർത്തു നായകൾക്ക് വാക്സിനേഷൻ ക്യാമ്പുകൾ നടത്തി

കൊയിലാണ്ടി: വളർത്തു നായകൾക്ക് വാക്സിനേഷൻ ക്യാമ്പുകൾ നടത്തി. കൊയിലാണ്ടി നഗരസഭയിൽ പേ വിഷബാധ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വളർത്തുനായകൾക്കായി പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, സീനിയർ വെറ്ററിനറി സർജൻ ഡോ: ഗീത, വിവിധ വാർഡ് കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിൽ സെപ്തംബർ 13 മുതൽ 15 വരെയുള്ള തിയതികളിലായാണ് ക്യാമ്പുകൾ നടത്തിയത്.

കൊയിലാണ്ടി നഗരസഭയും-വെറ്ററിനറി ഹോസ്പിറ്റലും സംയുക്തമായി നടത്തിയ ക്യാമ്പുകളിൽ ഇതുവരെ വാക്സിനേഷൻ നടത്താത്ത 75 ഓളം നായകൾക്കാണ് വാക്സിനേഷൻ നടത്തിയത്. വാക്സിനേറ്റർമാരായി അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ പി.ആർ. മോഹനൻ, ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ആർ. റെജി എന്നിവർ പങ്കെടുത്തു.

Advertisements