KOYILANDY DIARY

The Perfect News Portal

11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 6 വർഷം കഠിന തടവും 1,75,000 രൂപ പിഴയും വിധിച്ചു

കൊയിലാണ്ടി: 11 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും ഒരുലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. ഇരിങ്ങൽ സ്വദേശി കൊട്ടകുന്നുമ്മൽ അബ്ദുൽ നാസർ (51) നെതിരെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പിയാണ് ശിക്ഷ വിധിച്ചത്.

പോക്സോ നിയമ പ്രകാരവും, പട്ടിക ജാതി സംരക്ഷണ നിയമ പ്രകാരവും ആണ് ശിക്ഷ വിധിച്ചത്. 2019ൽ 11 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക്  ആറു വർഷം കഠിന തടവും  ഒരുലക്ഷത്തി എഴുപത്തിഅയ്യായിരം  രൂപ പിഴയും

2019ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ കുട്ടിയെ വിളിച്ചു വരുത്തി പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

Advertisements

പിന്നീട്‌ ബാലിക അമ്മയോട് കാര്യം തുറന്ന് പറയുകയും പയ്യോളി പോലീസിനെ സമീപിക്കുകയുമായിരുന്നു. പയ്യോളി പോലീസ് രെജിസ്റ്റർ ചെയ്ത കേസ്, വടകര ഡി.വൈ.എസ്.പി പ്രിൻസ് അബ്രഹാം ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷന് വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.