KOYILANDY DIARY

The Perfect News Portal

വര്‍ഗ്ഗീയ-ഫാസിസ്റ്റ് കക്ഷികള്‍ അധികാരത്തിലേറുന്നത് തടയണം: എം.വി.ശ്രേയാംസ്‌കുമാര്‍

കൊയിലാണ്ടി: വര്‍ഗ്ഗീയ-ഫാസിസ്റ്റ് കക്ഷികള്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയണമെന്ന് ലോക് താന്ത്രിക ജനതാദള്‍ (എല്‍.ജെ.ഡി) സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍ ആവശ്യപ്പെട്ടു. ലോക്താന്ത്രിക് ജനതാദള്‍ ചേമഞ്ചേരി പഞ്ചായത്ത് കണ്‍വെന്‍ഷനും കെ.നാരായണന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാബു കൂളൂര്‍ അധ്യക്ഷത വഹിച്ചു. എല്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ശങ്കരന്‍,ഇ.പി.ദാമോദരന്‍, രമചന്ദ്രന്‍ കുയ്യണ്ടി, വി.വി.മോഹനന്‍, സത്യന്‍ മേലാത്തൂര്‍, ഉണ്ണി തിയ്യക്കണ്ടി, സബിത മേലാത്തൂര്‍, അവിനാഷ് ചേമഞ്ചേരി, വളപ്പില്‍ മോഹനന്‍, ശ്രീഹരി, ടി.പി.എ.ഖാദര്‍, ശിവന്‍ മലയില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *