KOYILANDY DIARY

The Perfect News Portal

വയലാട്ട് കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ വയലാട്ട് കുടിവെള്ളപദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.ശോഭ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം വിജയന്‍ കണ്ണഞ്ചേരി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീബ വരേക്കല്‍, സ്ഥിരംസമിതി അംഗങ്ങളായ ഇ.അനില്‍ കുമാര്‍, ഉണ്ണി തിയ്യക്കണ്ടി, പഞ്ചായത്തംഗങ്ങളായ സബിത മേലാത്തൂര്‍, എന്‍.ഉണ്ണി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *