KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിലെ കര്‍ഷകരോട് വോട്ട് ബഹിഷ്കരിക്കാന്‍ ആഹ്വാനവുമായി മാവോയിസ്റ്റുകളുടെ കത്ത്

വയനാട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ കര്‍ഷകര്‍ വോട്ട് ബഹിഷ്കരിക്കാന്‍ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകളുടെ കത്ത്. പണിയായുധങ്ങള്‍ സമരായുധങ്ങളാക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും കത്തില്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തു.

നാടുകാണി ദളം വക്താവ് അജിതയുടെ പേരില്‍ വയനാട് പ്രസ് ക്ലബ്ബിലേക്ക് അയച്ച കത്തിലാണ് കര്‍ഷകരോട് വോട്ട് ബഹിഷ്കരിക്കാനും പണിയായുധങ്ങള്‍ സമരായുധമാക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ കാരണമാണ് സംസ്ഥാനത്തെ കാര്‍ഷിക ആത്മഹത്യകള്‍ വര്‍ധിച്ചത്. സര്‍ക്കാരിന്‍റെ ഇത്തരം നിലപാടുകള്‍ക്കെതിരെ വോട്ട് ബഹിഷ്കരിച്ചുകൊണ്ട് വേണം കര്‍ഷകര്‍ മറുപടി നല്‍കേണ്ടതെന്നും മാവോയിസ്റ്റുകളുടെ കത്തിലൂടെ ആഹ്വാനം ചെയ്യുന്നു. കത്തിന്‍റെ ഉറവിടത്തെക്കുറിച്ച്‌ കല്‍പ്പറ്റ പൊലീസ് അന്വേഷണം തുടങ്ങി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!