KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് സ്കൂളിൽ ബഷീർ ദിനാചരണം നടത്തി

ചിങ്ങപുരം: വന്മുകം – എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ബഷീർ കൃതികളിലെ പ്രധാന കഥാപാത്രമായ മാങ്കോസ്റ്റിൻ തൈ നട്ടു കൊണ്ട് ബഷീർ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.    എഴുത്തുകാരനായ ഡോ. സോമൻ കടലൂർ തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.   പി.ടി.എ പ്രസിഡൻ്റ് കെ. സുജില അധ്യക്ഷയായി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സ്കൂൾ ലീഡർ എ. ആർ. അമേയ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ പി. നൂറുൽ ഫിദ എന്നിവർ പ്രസംഗിച്ചു. ‘ഭൂമിയെ സ്നേഹിച്ച ബഷീർ’ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ ഓൺലൈൻ പരിപാടികളും ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *