KOYILANDY DIARY

The Perfect News Portal

ദേശീയപാത തിരുവങ്ങൂരിൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക് ഇന്നു രാവിലെ തിരുവങ്ങൂർ അണ്ടി കമ്പനിക്ക് മുൻപിലായിരുന്നു അപകടം. ആലുവയിൽ നിന്നെ പിക്കപ്പ് ലോറിയിലുണ്ടായിരുന്ന പെരുമ്പാവൂർ സ്വദേശികളായ ബിനു, ജോയി തുടങ്ങിയവർക്കാണ് പരുക്ക്. കൊയിലാണ്ടി ഫയർ യൂണിറ്റ് എത്തി നാട്ടുകാരുടെ സഹായത്തോടെ ഹൈഡ്രോളികട്ടർ ഉപയോഗിച്ച് സ്റ്റിയറിംഗ് കട്ട് ചെയ്താണ് ഇവരെ പുറത്തെടുത്തത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വാഹനങ്ങളും കോഴിക്കോട് ഭാഗത്ത് നിന്നാണ് വന്നത്. തിരുവങ്ങൂർ അണ്ടിക്കമ്പനിയിലെ റോഡിന്റെ കിഴക്ക് ഭാഗത്തുള്ള എസ് കെ എം കാലി തീറ്റ ഗോഡൗണിലേക്ക് വന്ന ലോറിയിൽ പിറകിൽ നിന്ന് വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പിന്റെ മുൻവശം പാടേ തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *