KOYILANDY DIARY

The Perfect News Portal

വന്മുകം എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കാരുണ്യ കുടുക്ക

കൊയിലാണ്ടി: ചിങ്ങപുരം, വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികളുടെ  നേതൃത്വത്തിൽ കാരുണ്യക്കുടുക്ക പദ്ധതിക്ക് തുടക്കമായി. പിറന്നാളിനും മറ്റു ആഘോഷങ്ങൾക്കും  ഇനി മുതൽ വിദ്യാലയത്തിൽ മിഠായിയും മധുര പലഹാരങ്ങളും കൊണ്ട് വരുന്നത് ഒഴിവാക്കി ആതുക വിദ്യാർത്ഥികൾ ഇനി മുതൽ കാരുണ്യക്കുടുക്കയിൽ  നിക്ഷേപിക്കും.  വർഷാവസാനം കിടപ്പിലായ പാവപ്പെട്ട രോഗികൾക്ക് കാരുണ്യക്കുടുക്ക കൈമാറാനാണ് കുട്ടികളുടെ തീരുമാനം.

വിദ്യാലയത്തിലെ നന്മ- നല്ലപാഠം ക്ലബ്ബാണ് പദ്ധതി നടപ്പിലാക്കുന്നത്.  മുൻ സ്കൂൾ ലീഡറായ എസ്. അഭിജിത്ത് തനിക്ക് LSS സ്കോളർഷിപ്പ് ലഭിച്ച വകയിൽ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നിന്ന് ഉപഹാരങ്ങൾക്കൊപ്പം ലഭിച്ച തുക കാരുണ്യക്കുടുക്കയിൽ നിക്ഷേപിച്ച് കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. നന്മ ലീഡർ  അഫ്നാസ് എൻ.എം.ടി, നല്ലപാഠം ലീഡർ മുഹമ്മദ് ആദിഫ് എന്നിവർ ഏറ്റുവാങ്ങി.
പി.ടി.എ. പ്രസിഡൻറ് എൻ. ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി.വി.സുരേഷ്, പ്രധാനാധ്യാപിക എൻ. ടി. കെ.സീനത്ത്, സ്കൂൾ ലീഡർ ദിയ ലിനീഷ്, മുൻ പ്രധാനാധ്യാപകരായ വീക്കുറ്റിയിൽ രവി, കെ.വിജയരാഘവൻ, പി.ടി.എ. ഭാരവാഹികളായ കെ.സുജില, പി. എസ്. ശ്രീല, ബിനിശ്രീ  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *